ടൊറന്റോ: റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ടൊറന്റോയിലെ നഥാന്‍ ഫിലിപ്സ് സ്‌ക്വയറില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി. സമാധാന ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി 'ട്രംപിന് 'ചരിത്രത്തിന്റെ ശരിയായ പക്ഷത്ത് നില്‍ക്കാന്‍ അവസരമുണ്ടെന്ന്' ടൊറന്റോയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. യുക്രെയ്നിന്റെ ധാതു സമ്പത്ത് യു എസിന് തുറന്നുകൊടുക്കാനുള്ള കരാര്‍ യുക്രെയ്നിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രാരംഭ കരടില്‍ ഒപ്പിടാന്‍ സെലെന്‍സ്‌കി വിസമ്മതിച്ചിരുന്നു.
