ഒട്ടാവ: കാനഡയെ 51-ാമത് സംസ്ഥാനമാക്കുമെന്ന യു എസ് പ്രസിഡന്റിന്റെ ഭീഷണി ഉടമ്പടി കരാറുകളെയും ഫസ്റ്റ് നേഷന്‍സിന്റെ പരമാധികാരത്തെയും കുറിച്ച് അറിവില്ലാത്തതെന്ന് സസ്‌കാച്ചെവാനിലെ തദ്ദേശീയ നേതാക്കള്‍.
സ്ഥാനാരോഹണത്തിന് മുമ്പ് മുതല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര- സുരക്ഷാ കാര്യങ്ങളില്‍ കാനഡ വളരെയധികം ആശ്രയിച്ചിരിക്കുന്നതിനാല്‍ യു എസിന്റെ സംസ്ഥാനമായി മാറണമെന്ന് സൂചിപ്പിക്കുന്ന അഭിപ്രായങ്ങള്‍ നിരന്തരം നടത്തിയിട്ടുണ്ട്.
ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രിയെ 'ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോ' എന്ന് പോലും പരാമര്‍ശിച്ചിട്ടുണ്ട്. ട്രംപിന്റെ പരിഹാസങ്ങള്‍ കനേഡിയന്‍ നേതാവില്‍ നിന്ന് കടുത്ത പ്രതികരണങ്ങള്‍ക്ക് കാരണമായി.
ട്രംപിന്റെ അവകാശവാദങ്ങള്‍ ഒരിക്കലും ഫലവത്താകില്ലെന്ന് ട്രൂഡോ ആവര്‍ത്തിച്ച് തറപ്പിച്ചുപറഞ്ഞിട്ടുണ്ട്.
മോസ്‌ക്വിറ്റോ ചീഫ് ടാന്യ അഗ്വിലാര്‍ആന്റിമാന്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ 'അപമാനകരമാണെന്ന്' പറഞ്ഞു. ട്രംപിന് ഉടമ്പടികളെക്കുറിച്ച് അറിവില്ലെന്ന് വ്യക്തമാണ് എന്ന് അവര്‍ സിബിസിയോട് പറഞ്ഞു.
