ഒട്ടാവ: കാനഡയെ അമേരിക്കയുടെ സംസ്ഥാനമാക്കാമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ജഗ്മീത് സിങ്.
ഡോണള്‍ഡ് ട്രംപിന് ഒരു സന്ദേശമുണ്ടെന്നും തങ്ങളുടെ രാജ്യമായ കാനഡ വില്‍പ്പനയ്ക്കുള്ളതല്ലെന്നും പ്പോഴെന്നല്ല, ഒരിക്കലും എന്നാണ് ജഗ്മീത് സിംഗ് എക്‌സില്‍ കുറിച്ചത്.
കാനഡക്കാര്‍ അഭിമാനികളായ ആളുകളാണ്. അവര്‍ തങ്ങളുടെ രാജ്യത്തെ കുറിച്ച് അഭിമാനിക്കുന്നു. രാജ്യത്തെ പ്രതിരോധിക്കാന്‍ കഠിനമായി പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയ്ക്ക് മേല്‍ യു എസ് തീരുവ ചുമത്തിയാല്‍ തിരിച്ചടിയുണ്ടാകുമെ്ന്നും ജഗ്മീത് സിങ് പറഞ്ഞു.
ട്രംപ് തങ്ങളോട് പോരാട്ടത്തിന് തീരുമാനമെടുത്താല്‍ അതിന് വലിയ വില നല്‍കേണ്ടിവരും. ട്രംപ് കാനഡയ്ക്ക് മേല്‍ തീരുവ ചുമത്തിയാല്‍ അതേ രീതിയില്‍ തന്നെ രാജ്യം തിരിച്ചടിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന ഏതൊരാളും ഈ തീരുമാനം എടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ജഗ്മീത് സിങ് കൂട്ടിച്ചേര്‍ത്തു.