തിരഞ്ഞെടുപ്പ് കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ കൗണ്‍സല്‍ റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പ് കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ കൗണ്‍സല്‍ റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: 2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം അധികാരത്തില്‍ തുടരാന്‍ ശ്രമിച്ചെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിനെതിരെ പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്ത് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആരോപിച്ചതായി ചൊവ്വാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ അന്തിമ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍.
2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലായിരുന്നുവെങ്കില്‍ വിചാരണയില്‍ ട്രംപിനെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും ജാക്ക് സ്മിത്ത് റിപ്പോര്‍ട്ടില്‍ എഴുതി.

'പ്രസിഡന്റായിരിക്കുന്നയാളെ തുടര്‍ന്നും കുറ്റാരോപിതനാക്കുന്നതിനും വിചാരണ ചെയ്യുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നില്ല. അതുമായി ബന്ധപ്പെട്ട വകുപ്പിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. എന്നാല്‍ കുറ്റാരോപിതന്‍ ചെയ്തതായി കണ്ടെത്തിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം, സര്‍ക്കാരിന്റെ തെളിവുകളുടെ ശക്തി അല്ലെങ്കില്‍ പ്രോസിക്യൂഷന്റെ യോഗ്യത എന്നിവയില്‍ യാതൊരുമാറ്റവും വരുത്തുന്നില്ലെന്നും സ്മിത്ത് എഴുതി. കുറ്റാരോപിതന്‍ വഹിക്കുന്ന പദവിയുടെ പരിരക്ഷമാത്രമാണ് ഭരണഘടനാപരമായ സംരക്ഷ.
ഈ പരിരക്ഷ ഇല്ലെങ്കില്‍ നിലവിലെ തെളിവുകള്‍ ട്രംപിനെ ശിക്ഷിക്കുന്നതിന് പര്യാപ്തമാണെന്ന് സ്മിത്ത് റിപ്പോര്‍ട്ടില്‍ എഴുതി.