സിനിപ്ലക്‌സില്‍ വീണ്ടും മലയാള സിനിമ

സിനിപ്ലക്‌സില്‍ വീണ്ടും മലയാള സിനിമ


ടൊറന്റോ: കാനഡ മലയാളികള്‍ക്ക് സന്തോഷവാര്‍ത്തയുമായി സിനിപ്ലക്‌സ്. ഒരു വര്‍ഷത്തിന് മുകളിലായി മലയാള സിനിമകള്‍ക്കുള്ള വിലക്ക് സിനിപ്ലക്‌സ് നീക്കി. 

നിരന്തരമായി മലയാള സിനിമകള്‍ക്കുള്ള ആക്രമണം കാരണം ഒരു വര്‍ഷത്തിന് മുകളിലായി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സിനിപ്ലക്‌സ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യമായി മലയാള സിനിമകള്‍ സിനിപ്ലക്‌സില്‍ വിതരണം ചെയ്ത അച്ചായന്‍സ് ഫിലിം ഹൗസ് തന്നെയാണ് ഇതിനു മുന്‍കൈ എടുത്ത് ഉപരോധം സിനിപ്ലക്‌സ് ഓഫീഷ്യല്‍സുമായി ഒരു വര്‍ഷമായി നടന്ന നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിഷു ദിനത്തില്‍ ധാരണയായത്. മലയാള സിനിമകള്‍ കാനഡയില്‍ എല്ലാ പ്രൊവിന്‍സുകളിലും വൈഡ് റിലീസ് ചെയ്യാന്‍ തുടങ്ങിയത് അച്ചായന്‍സ് ഫിലിം ഹൗസ് ആണ്. 

വിഷു ദിനത്തില്‍ മലയാള സിനിമ പ്രേമികള്‍ക്ക് അച്ചായന്‍സ് ഫിലിം ഹൗസിന്റെ വിഷുക്കൈനീട്ടം ആയാണ് എല്ലാവരും ഇതിനെ കാണുന്നത്.

സിനിപ്ലക്‌സില്‍ വീണ്ടും മലയാള സിനിമ