വാഷിംഗ്ടണ്‍: റോബര്‍ട്ട് എഫ് കെന്നഡിയുടെ വധക്കേസ് ഫയലുകള്‍ പരസ്യമാക്കിയതായി നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് പ്രഖ്യാപിച്ചു. 1968ലെ കൊലപാതക ഗൂഢാലോചനയുടെ വിവരങ്ങള്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് പ്രസിദ്ധീകരിച്ചു.
നിയമമനുസരിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് രേഖകള്‍ പുറത്തുവിടേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഭരണകൂടം കരുതുന്നു.
ഇന്ന് വലിയ ദിവസമാണെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് പറഞ്ഞത്.
സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷണല്‍ ആര്‍ക്കൈവ്‌സ് റെക്കോര്‍ഡ്‌സ് ഏജന്‍സിയില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ രാജ്യം ആദ്യമായാണ് കാണുന്നത്. പതിനായിരം പേജുകളാണ് ഓണ്‍ലൈനില്‍ ലഭ്യമാകുന്നതെന്ന് ഗബ്ബാര്‍ഡ് പറഞ്ഞു.