സ്‌കാര്‍ബറോ: മലയാളി കാനഡ പോസ്റ്റ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 21ന് ഓണം 2024 ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എജാക്‌സില്‍ എ 75 സെന്റേനിയല്‍ റോഡിലുള്ള എച്ച് എം എസ് കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പരിപാടികള്‍ അരങ്ങേറും.
രാവിലെ 10 മണിക്ക് വിവിധ മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് സാംസ്‌കാരികസമ്മേളനവും നടക്കും.
ഉച്ചയ്ക്ക് ഒന്നരയ്ക്ക്് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എജാക്‌സ് എം പി പി പാട്രിസ് ബാണ്‍സ് ഉദ്ഘാടനവും മുഖ്യാതിഥി പ്രതിപക്ഷ നേതാവ് പിയറി പൊലിവറിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കഥകളി, പഞ്ചാരിമേളം, തിരുവാതിര, പുലിക്കളി നൃത്തം, സംഗീതം തുടങ്ങി ആഘോഷങ്ങളുടെ പെരുമഴ തന്നെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വൈകുന്നേരം 5 മണിയോടെ ആഘോഷങ്ങള്‍ സമാപിക്കുന്ന രീതിയിലാണ് ക്രമീകരങ്ങള്‍ നടത്തിവരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഓണം ക്രിസ്തുമസ് ആഘോഷങ്ങള്‍ വന്‍ വിജയമായ പശ്ചാതലത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷവും വലിയ വിജയമാക്കുന്നതിന് പ്രസിഡന്റ് പോള്‍ പരേപാട് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഡയറക്ടറുമാരായ ഷാജു കൂവേലി, ജോഷി കൂട്ടുമേല്‍ അഖിലേഷ്, ജോഷി പി എം എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ മുഖ്യസ്‌പോണ്‍സറായ മാത്യു ദേവസ്യ റൈറ്റ് അറ്റ് ഹോംസ് റിയല്‍റ്റി ബ്രോക്കറേജ്, ഗ്രാന്റ് സ്‌പോണ്‍സര്‍ ലിന്‍സി സെന്റിനറി ഫിസിയോ ആന്റ് റിഹാബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.