ലോസ് ഏഞ്ചല്‍സ്: വിരമിച്ച റിപ്പബ്ലിക്കന്‍ റിപ്പബ്ലിക്കന്‍ നേതാവും യൂട്ടായില്‍ നിന്നുള്ള മുന്‍സെനറ്ററുമായ മിറ്റ് റോംനിയുടെ ഭാര്യാ സഹോദരിയെ ലോസ് ഏഞ്ചല്‍സിന് വടക്കുള്ള പ്രാന്തപ്രദേശമായ സാന്താ ക്ലാരിറ്റയിലെ ടൗണ്‍ സെന്റര്‍ പ്രദേശത്തെ ഒരു പാര്‍ക്കിംഗ് ഗാരേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വലന്‍സിയ സ്വദേശിനിയായ 64 കാരി കാരി റോംനിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് വകുപ്പ് പറഞ്ഞു.
വിഷ പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ചെന്നിട്ടുണ്ടോ എന്നതു സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അവരുടെ മരണകാരണം അറിയാന്‍ 'വൈകുമെന്ന് ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ പറഞ്ഞു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് അവര്‍ ഗാരേജില്‍ നിന്ന് താഴേയ്ക്ക് മനപൂര്‍വ്വം ചാടിയിരിക്കുകയോ അപ്രതീക്ഷിതമായി വീഴുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.
2008 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം തേടി മിറ്റ് റോംനി രണ്ടുതവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു, പക്ഷേ പ്രൈമറികള്‍ക്ക് ശേഷം ജോണ്‍ മക്കെയ്‌നിനെ അംഗീകരിച്ചുകൊണ്ട് പിന്മാറി. നാല് വര്‍ഷത്തിന് ശേഷം 2012 ല്‍ അദ്ദേഹം വീണ്ടും മത്സരിച്ചു, ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നാമനിര്‍ദ്ദേശം നേടി, പക്ഷേ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് പരാജയപ്പെട്ടു.
മിറ്റ് റോംനിയുടെ ഭാര്യാസഹോദരിയെ സതേണ്‍ കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
