ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് മോഡി കനേഡിയന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു

ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് മോഡി കനേഡിയന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു


ന്യൂഡല്‍ഹി: കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് നന്ദി പറഞ്ഞു.

കാനഡ പ്രധാനമന്ത്രിയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതില്‍ സന്തോഷം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ മാസം അവസാനം കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുകയും ചെയ്തുവെന്നാണ് മോഡി എക്‌സില്‍ കുറിച്ചത്. 

ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധമുള്ള ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ പരസ്പര ബഹുമാനവും താത്പര്യങ്ങളും വഴി നയിക്കുന്ന പുതുക്കിയ ഊര്‍ജ്ജസ്വലതയോടെ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഉച്ചകോടിയിലെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് മോഡി കനേഡിയന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു