തിരുവനന്തപുരം: ലോക ചാംപ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 'മെസി വരും ട്ടാ' എന്നെഴുതിയ പോസ്റ്ററാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
മെസി കേരളത്തിലെത്തുമെന്ന കാര്യത്തില്‍ ആശങ്കയില്ലെന്നും അര്‍ജന്റീന ടീമിന് കേരളത്തില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.