എലോണ്‍ മസ്‌കിന് സമനില നഷ്ടമായെന്ന് ട്രംപ്

എലോണ്‍ മസ്‌കിന് സമനില നഷ്ടമായെന്ന് ട്രംപ്


വാഷിംഗ്ടണ്‍: എലോണ്‍ മസ്‌കുമായി സംസാരിക്കാന്‍ തനിക്കിപ്പോഴും താത്പര്യമില്ലെന്ന് ഡൊണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന്റെ രാഷ്ട്രീയ അവതാരകന്‍ ബ്രെറ്റ് ബെയറുമായി സംസാരിക്കവെയാണ് പ്രസിഡന്റ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 

ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

എലോണിന് സമനില നഷ്ടപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞതായി ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ദിവസം എക്സില്‍ പോസ്റ്റ് ചെയ്ത മസ്‌കിന്റെ വോട്ടെടുപ്പില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള സാധ്യത അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നാണ് ട്രംപ് ഫോക്‌സിനോട് പറഞ്ഞത്.