പനജി: വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന അംബര്‍ഗ്രീസ് പിടികൂടി ഗോവ പൊലീസ്. തിമിംഗല ഛര്‍ദി എന്നറിയപ്പെടുന്ന അംബര്‍ ഗ്രീസ് കൈവശം വെച്ചതിന് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഗോവ സ്വദേശികളായ സായ്‌നാഥ് (50), രത്‌നകാന്ത് (55), മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരാണ് പിടിയിലായത്.
സാംഗോ ഗ്രാമത്തില്‍ കാറില്‍ കൊണ്ടുപോകവെയാണ് അംബര്‍ഗ്രീസ് പൊലീസ് പിടികൂടിയത്. 5.75 കിലോ ഗ്രാം ഭാരം വരുന്ന അംബര്‍ഗ്രീസാണ് പിടിയിലായത്. സാധാരണയായി പെര്‍ഫ്യൂം വ്യവസായത്തിനാണ് അംബര്‍ഗ്രീസ് ഉപയോഗിക്കാറുള്ളത്.
വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 2 പ്രകാരം സ്‌പേം തിമിംഗലങ്ങളുടെ അംബര്‍ഗ്രീസ് കൈവശം വയ്ക്കുന്നതോ സൂക്ഷിക്കുന്നതോ നിയമപ്രകാരം കുറ്റകരമാണ്. അംബര്‍ഗ്രീസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.