ഒട്ടാവ: എയര്‍ കാനഡ പൈലറ്റുമാര്‍ അടുത്ത ആഴ്ച പണിമുടക്ക് നടത്തുന്നതിന് മുമ്പ് അവരുമായി ന്യായമായ ഇടപാടിനായി നല്ല വിശ്വാസത്തോടെ ചര്‍ച്ച നടത്തണമെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്ലിവര്‍ ആവശ്യപ്പെട്ടു.
എയര്‍ കാനഡയ്ക്കോ 5,200 എയര്‍ കാനഡ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയര്‍ ലൈന്‍ പൈലറ്റ്സ് അസോസിയേഷനോ 72 മണിക്കൂര്‍ ലോക്കൗട്ട് അല്ലെങ്കില്‍ സ്ട്രൈക്ക് നോട്ടീസ് പുറപ്പെടുവിക്കാം.
72 മണിക്കൂര്‍ അടച്ചുപൂട്ടല്‍ അറിയിപ്പ് കാലയളവ് ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാനാവും. അങ്ങനെയെങ്കില്‍ സെപ്തംബര്‍ 18 ബുധനാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വെള്ളിയാഴ്ചയോടെ ഫ്‌ളൈറ്റുകളും പ്രവര്‍ത്തനങ്ങളും റദ്ദാക്കാന്‍ തുടങ്ങുമെന്ന് എയര്‍ കാനഡ അറിയിച്ചു.
പൈലറ്റുമാരുമായി നല്ല വിശ്വാസത്തോടെ ചര്‍ച്ച നടത്തണമെന്നാണ് താന്‍ എയര്‍ കാനഡയോട് ആവശ്യപ്പെടുന്നതെന്ന് ഒട്ടാവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊയ്ലിവര്‍ പറഞ്ഞു.
തങ്ങള്‍ പൈലറ്റുമാര്‍ക്കും ന്യായമായ ഇടപാടിനും നല്ല വേതനത്തിനും വേണ്ടി പോരാടാനുള്ള അവരുടെ അവകാശത്തോടൊപ്പമാണ് നില്‍ക്കുന്നതെന്നു പറഞ്ഞ പൊയിലിവര്‍ കനേഡിയന്‍ പൈലറ്റുമാര്‍ക്ക് അവരുടെ അമേരിക്കന്‍ എതിരാളികളേക്കാള്‍ പണം കുറഞ്ഞതിന് ലിബറല്‍- എന്‍ ഡി പി സപ്ലൈ ആന്‍ഡ് കോണ്‍ഫിഡന്‍സ് കരാറിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. കനേഡിയന്‍ പൈലറ്റുമാര്‍ക്ക് അമേരിക്കന്‍ പൈലറ്റുമാരേക്കാള്‍ കുറവ് ശമ്പളം നല്‍കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ ഡി പി- ലിബറലുകളുടെ ഒമ്പത് വര്‍ഷത്തിനിടെ യു എസ് പൈലറ്റുമാര്‍ക്ക് മികച്ച വേതനം ലഭ്യമാവുകയും നികുതി കുറച്ച് നല്‍കുകയും ചെയ്തപ്പോള്‍ എയര്‍ കാനഡയിലെ പൈലറ്റുമാര്‍ ഗവണ്‍മെന്റ് കാരണമായ പണപ്പെരുപ്പത്തിന്റെ ഫലമായി നഷ്ടങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്ന് പൊയ്‌ലിവര്‍ കൂട്ടിച്ചേര്‍ത്തു
എയര്‍ കാനഡ പൈലറ്റുമാരുടെ സമരം ചര്‍ച്ചകളിലൂടെ ഒഴിവാക്കാനാകുമെന്ന് ഫെഡറല്‍ ലേബര്‍ മന്ത്രി സ്റ്റീവ് മക്കിന്നന്‍ പറഞ്ഞിരുന്നു.