മൂന്നു ദിനങ്ങളില്‍ മൂന്നുപേരെ കൊലപ്പെടുത്തി സീരിയല്‍ കില്ലര്‍

മൂന്നു ദിനങ്ങളില്‍ മൂന്നുപേരെ കൊലപ്പെടുത്തി സീരിയല്‍ കില്ലര്‍


ഒന്റാരിയോ: മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു കൊലപാതകങ്ങള്‍ നടത്തിയ ടൊറന്റോ വനിതയെ ഒന്റായിരിയോ പൊലീസ് സീരിയല്‍ കില്ലര്‍ എന്നു വിളിച്ചു. 

മൂന്ന് ദിവസങ്ങളിലായി രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും വ്യത്യസ്ത നഗരങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 30കാരിയായ ടൊറന്റോ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി ഒന്റാറിയോ പൊലീസ് അറിയിച്ചു. 

തെക്കന്‍ ഒന്റാറിയോയിലെ മൂന്ന് നഗരങ്ങളിലെ പൊലീസ് ഓഫീസര്‍മാരെല്ലാം കഴിഞ്ഞ മൂന്ന് ദിവസമായി കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. മൂന്ന് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേ ടൊറന്റോ സ്ത്രീയായിരിക്കാം എന്ന നിഗമനത്തിലേക്കാണ് അവരെത്തിയത്. 

രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങളും ഒരു രണ്ടാം ഡിഗ്രി കൊലപാതകവുമാണ് യുവതി നേരിടുന്നത്.

ടൊറന്റോയില്‍ കീലെ, ഡണ്ടാസ് തെരുവുകള്‍ക്ക് സമീപം ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് ആദ്യ സംഭവം നടന്നത്. ശരീരത്തില്‍ മുറിവേറ്റതിന്റെ അടയാളങ്ങളോടെ ഇപ്പോഴും അജ്ഞാതയായ ഒരു സ്ത്രീയെ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അടുത്ത ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് നയാഗ്ര വെള്ളച്ചാട്ടത്തിലെ ജോണ്‍ അലന്‍ പാര്‍ക്കില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. 

തുടര്‍ന്ന്, ഒക്ടോബര്‍ 3 വ്യാഴാഴ്ച, ഹാമില്‍ട്ടണ്‍ പൊലീസ് മക്‌നാബ് സ്ട്രീറ്റ് നോര്‍ത്ത് ഒരു പാര്‍ക്കിംഗ് സ്ഥലത്ത് ഒരു പുരുഷനെ കുത്തേറ്റതായി കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ടൊറന്റോ യുവതിയുടെ മുറിയില്‍ താമസിക്കുന്നയാളാണ് പ്രതിയെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഹാമില്‍ട്ടണിലെ നരഹത്യയെ നയാഗ്രയിലെ മരണവുമായി ബന്ധിപ്പിക്കാന്‍ ഡിറ്റക്ടീവുകള്‍ക്ക് കഴിഞ്ഞതായി ടൊറന്റോ പൊലീസ് പറഞ്ഞു.

ടൊറന്റോ സ്വദേശിനിയായ സബ്രീന കൗല്‍ധര്‍ എന്ന മുപ്പതുകാരിയാണ് പ്രതി. ടൊറന്റോയില്‍ രണ്ടാം ഡിഗ്രി കൊലപാതക കുറ്റവും നയാഗ്ര റീജിയണല്‍ പൊലീസില്‍ നിന്നും ഹാമില്‍ട്ടണ്‍ പൊലീസില്‍ നിന്നും ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റവും നേരിടുന്നു.

നയാഗ്ര റീജിയണല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സബ്രീനയെ ഒന്റിലെ ബര്‍ലിംഗ്ടണില്‍ വെച്ച് അറസ്റ്റ് ചെയ്തു.

ടൊറന്റോയില്‍ മരിച്ച സ്ത്രീയെ കൗല്‍ധറിന് അറിയാമായിരുന്നിരിക്കാം, മറ്റ് രണ്ട് ആക്രമണങ്ങളും ക്രമരഹിതമാണെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

നയാഗ്രയില്‍ ഇരയായത് 47കാരനായ ലാന്‍സ് കണ്ണിംഗ്ഹാമും ഹാമില്‍ട്ടണില്‍ കുത്തേറ്റയാളുടെ പേര് 77കാരനായ മരിയോ ബിലിച്ചുമാണ്.

മരിയോയും ലാന്‍സ് കന്നിംഗ്ഹാമും അവരുടെ ജോലികളിലേക്ക് പോവുകയായിരുന്നു. ഇരകള്‍ തമ്മിലുള്ള ഏതെങ്കിലും ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

ഹാമില്‍ട്ടണില്‍ നിന്നുള്ള 77കാരനായ ബിലിച്ച് അധ്യാപകനായാണ് വിരമിച്ചതെന്ന്  സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു.

വൈകുന്നേരം 6 മണിക്ക് മുമ്പ് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് കൗല്‍ധറിനെ തിരിച്ചറിയാന്‍ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞതായി ചീഫ് ഫോര്‍ഡി പറഞ്ഞു.

മൂന്നു ദിനങ്ങളില്‍ മൂന്നുപേരെ കൊലപ്പെടുത്തി സീരിയല്‍ കില്ലര്‍