കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് യുവാവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഗോവിന്ദപുരം ടി പി ഗോപാലന്‍ റോഡില്‍ ഉള്ളാട്ട് ദീപക് ഭവനത്തില്‍ യു ദീപക്കിനെയാണ് ഞായറാഴ്ച തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദീപക്കിന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇതിന് പിന്നാലെയാണ് പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്. അതിനിടെ നടപടിയെടുക്കാന്‍ വൈകിയെന്ന് ആരോപിച്ച് ദീപക്കിന്റെ വീട്ടിലെത്തിയ പൊലിസിന് നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
