ബംഗലുരൂ: ഗ്രേറ്റര്‍ ബംഗലുരൂ അതോറിറ്റിയുടെ കീഴില്‍ രൂപീകരിച്ച അഞ്ച് കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ജില്ല, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുകയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി എസ് സംഗ്രേഷി പറഞ്ഞു.
ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. മെയ് 25ന് ശേഷമാകും തെരഞ്ഞെടുപ്പ്. ബാലറ്റ് പേപ്പറുകളോ അല്ലെങ്കില്‍ വോ്ട്ടിംഗ് മെഷീനുകളോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ നിയമം അനുശാസിക്കുന്നതിനാല്‍ കമ്മീഷണ് തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. വെബ് ക്യാമറകളും സി സി ടി വി ക്യാമറകളും സ്ഥാപിക്കുമെന്നും പൊലീസ് സുരക്ഷ ശക്തമാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
