ടൊറന്റോ: തണല്‍ കാനഡയുടെ മെഗാ മ്യൂസിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം തണല്‍ സന്ധ്യ സ്‌കാര്‍ബൊറോ സെയിന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തോലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. പ്രാര്‍ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പോള്‍ ജോസഫ് സ്വാഗതം ആശംസിച്ചു. കൗണ്‍സില്‍ കുല്‍ജീത് സിംഗ് അറോറ (കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ, ടോറോന്റോ) ഉദ്ഘാടനം നിര്‍വഹിച്ചു.
ഉല്‍ഘാടനത്തിന്റെ ഭാഗമായി മെഗാ സ്‌പോണ്‍സര്‍ പ്രശാന്ത് വിജയരാജന്‍ പിള്ള (റിലേറ്റര്‍, റീമാസ്സ് റിയല്‍ എസ്റ്റേറ്റ്), ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സിനോ ജോയ് നടുവിലേക്കൂറ്റ് (സി-നേഷന്‍ ആന്റ് സി -നോട്ട്), ഗോള്‍ഡ് സ്‌പോസര്‍മാരായ അലെന്‍ ജോ മാത്യൂസ് (ഇന്‍സ്ലൈഫ് ഇന്‍ഷുറന്‍സ്), സജി മംഗലത്ത് (റോയല്‍ കേരള ഫുഡ്‌സ് എന്നിവര്‍ നിലവിളക്കില്‍ തിരികൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന പ്രസംഗത്തില്‍ കൗണ്‍സില്‍ കുല്‍ജീത് സിംഗ് അറോറ തണല്‍ കാനഡ നടത്തുന്ന ജീവകാരുണ്യ പ്രാവര്‍ത്തനങ്ങളുടെ പ്രസക്തി എടുത്തുപറയുകയും പ്രശംസിക്കുകയും ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡണ്ട് ജോസ് തോമസ് തണല്‍ എന്താണെന്നും അതിന്റെ ലക്ഷ്യം എന്തെന്നും തണലിന്റെ സേവനങ്ങളും പ്രവര്‍ത്തന രീതികളും വിശദീകരിച്ചു. അതോടൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ ആശംസകളും വായിച്ചു.
2024ല്‍ തണല്‍ കാനഡക്കു അറുപത്തി ഒന്നോളം വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കഴിഞ്ഞത് അഭിമാനമായി. ഏകദേശം പതിനഞ്ചു ലക്ഷം രൂപയോളം ഇതിനായി തണല്‍ കാനഡ ചിലവഴിച്ചു. കഴിഞ്ഞ വര്‍ഷം തണല്‍ സന്ധ്യയിലൂടെ മിച്ചംവെച്ച പതിനായിരം ഡോളര്‍ മുഴുവനായും ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. തണല്‍ കാനഡക്കു നാട്ടിലോ വേറെ രാജ്യങ്ങളില്‍ ഉള്ള ഒരു തണല്‍ സംഘടനയുമായിട്ട് ബന്ധമില്ലെന്നും അറിയിച്ചു.
കാതുകള്‍ക്ക് ഇമ്പം തുളുമ്പുന്ന സംഗീതവും നയനങ്ങളില്‍ വിസ്മയം തീര്‍ത്ത നൃത്ത ചുവടുകളും ഫ്യൂഷന്‍ മ്യൂസിക്കും തണല്‍ സന്ധ്യയെ അത്യുജ്ജലമാക്കി. ട്രഷറര്‍ റോബിന്‍സ് കുര്യാക്കോസ് നന്ദി അറിയിച്ചു.
നിഷ മേച്ചേരി, ലക്ഷ്മി പ്രീതി, സ്മിത ജോണ്‍, ജോമി ജോര്‍ജ്, ജോസ് തോമസ്, ജോഷി കൂട്ടുമ്മേല്‍, പോള്‍ ജോസഫ്, ജോസഫ് ഒലേടം, ഷെറിന്‍ സന്തോഷ്, റെജി പോത്തന്‍, ബൈജു മാണി, ജോമി സെബാസ്റ്റ്യന്‍, ജോഷി ജോര്‍ജ്, ജോണ്‍സണ്‍ ഇരിമ്പന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മധുരഗീതം ആര്‍ ജെ ലാലു, ബിന്ദു എന്നിവര്‍ എം സി ആയിരുന്നു. തണല്‍ കാനഡയുടെ മീഡിയ പാര്‍ട്ണര്‍ അനീഷ് മാറാമറ്റത്തിന്റെ നേതൃത്വത്തിലുള്ള സി-മലയാളം ചാനല്‍, കാനഡയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ആയ സംഗമം, കനേഡിയന്‍ താളുകള്‍, എംസി ന്യൂസ്, ക്യാന്‍ മലയാളി, ആഹാ റേഡിയോ, മധുരഗീതം റേഡിയോ, ഏഷ്യാനെറ്റ്, കൈരളി എന്നിവരുട സഹകരണം വളരെ പ്രശംസ അര്‍ഹിക്കുന്നു. സില്‍വര്‍ സ്‌പോണ്‍സര്‍മാരായ ജോണ്‍സണ്‍ ഇരിമ്പന്‍ (ഇ എക്‌സ് പി റീല്‍റ്റി ബ്രോക്കറേജ്), ജെ ഡി ആര്‍ റിയല്‍ എസ്റ്റേറ്റ് ടീം, ഇവന്റ് സ്‌പോണ്‍സേര്‍സ്, സപ്പോര്‍ട്ടേഴ്സ് എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് വളരെ മുതല്‍ കൂട്ടായി.
രോഗത്താല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധനര്‍ ആയവര്‍ക്ക് ജാതി മത വര്‍ണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണല്‍ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. തണല്‍ കാനഡയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ എല്ലാ സന്മനസുകളെയും സ്‌നേഹത്തിന്റെ ഭാഷയില്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക (647)8569965, (647)9963707, (416) 8772763, (647) 5318115, (647)8953078
Email:thanalcanada@gmail.com, Website: http://www.thanalcanada.com/
