ടൊറന്റോ മലയാളി സമാജം മുന്‍ പ്രസിഡന്റ് ആലീസ് മാത്യു നിര്യാതയായി.
ടൊറന്റോ: ടൊറന്റോ മലയാളി സമാജം(TMS) മുന്‍ പ്രസിഡന്റ് ആലീസ് മാത്യു(84) നിര്യാതയായി. ടൊറന്റോ മലയാളി സമാജത്തിന്റെ ആദ്യ കാല സംഘാടകയും ദീര്‍ഘകാലം വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ആലീസ് മാത്യു. വെക്കേഷന് കോട്ടയം മല്ലുശേരിയിലെ വീട്ടില്‍ എത്തിയപ്പോളായിരുന്നു മരണം.
മൂവാറ്റുപുഴ വാഴക്കുളം ചെറുപറമ്പില്‍ വിന്‍സന്റ് അക്വിനാസിന്റെ ഭാര്യയാണ്.
സംസ്കാരം പിന്നീട്.