അലീസ് മാത്യുവിന്റെ സംസ്‌ക്കാരം വ്യാഴാഴ്ച
ടൊറന്റോ: ടൊറന്റോ മലയാളി സമാജം മുന്‍ പ്രസിഡന്റ് അലീസ് മാത്യു (84)വിന്റെ സംസ്‌ക്കാരം ജനുവരി 23ന് വ്യാഴാഴ്ച നടക്കും. രാവിലെ ഒന്‍പതരയ്ക്ക് സംസ്‌ക്കാര കര്‍മങ്ങള്‍ വീട്ടില്‍ ആരംഭിക്കും. തുര്‍ന്ന് എടക്കാട്ട് (താഴത്തങ്ങാടി) സെന്റ് ജോര്‍ജ് പള്ളിയില്‍ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം കുടുംബ കല്ലറയില്‍ സംസ്‌ക്കരിക്കും.
ടൊറന്റോ മലയാളി സമാജത്തിന്റെ ആദ്യ കാല സംഘാടകയും ദീര്‍ഘകാലം വിവിധ ഭാരവാഹിയുമായിരുന്നു അലീസ് മാത്യു. അവധിക്ക് കോട്ടയം മല്ലുശേരിയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മരണം.
മൂവാറ്റുപുഴ വാഴക്കുളം ചെറുപറമ്പില്‍ വിന്‍സന്റ് അക്വിനാസിന്റെ ഭാര്യയാണ്. സംസ്‌കാരം പിന്നീട്.