ഫാ. പി ജെ അബ്രഹാം

ഫാ. പി ജെ അബ്രഹാം

കൊല്‍ക്കത്ത: സലേഷ്യന്‍ സഭാംഗമായ കവീക്കുന്ന് പനയ്ക്കച്ചാലില്‍ ഫാ. പി ജെ അബ്രാഹം (90) കൊല്‍ക്കത്തയില്‍ നിര്യാതനായി. കവീക്കുന്ന് പനയ്ക്കച്ചാലില്‍ പരേതരായ ഔസേപ്പ്- ഏലിക്കുട്ടി ദമ്പതികളുടെ ഇളയപുത്രനും പനയ്ക്കച്ചാലില്‍ കൊച്ചേട്ടന്റെ സഹോദരനുമാണ്. സംസ്‌കാരം ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 1ന് കൊല്‍ക്കത്തയിലെ ബാന്‍ഡല്‍ ബസലിക്കയില്‍ നടക്കും. പരേതന്റെ മാതാവ് ഭരണങ്ങാനം ആര്‍ക്കാട്ട് കുടുംബാംഗമാണ്. ഫാ. പി ജെ അബ്രാഹം 1956ല്‍ സലേഷ്യന്‍ സഭയില്‍ ബ്രദറായി നിത്യവ്രത വാഗ്ദാനത്തിനുശേഷം യുവ ബ്രദര്‍ എന്ന നിലയില്‍ കാത്തലിക് ഓര്‍ഫന്‍ പ്രസ് കൊല്‍ക്കത്താ മിഷന്‍ പ്രൊക്കുറേറ്റര്‍ ആയി ആസ്സാം, ടെക്‌നിക്കല്‍ സ്‌കൂള്‍ ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. മിഷനറിമാരുടെ വിദേശയാത്ര ക്രമീകരണങ്ങളും കൊല്‍ക്കത്ത കിടര്‍പൂര്‍ വിമാനത്താവളത്തിലും മറ്റും കസ്റ്റംസ് ക്ലിയറന്‍സിലും പ്രധാന പങ്കുവഹിച്ചു. അനേകം ബിഷപ്പുമാരുടെ സഹായിയായും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ കത്തോലിക്കാ സഭയുടെ വികസന ഔത്യങ്ങളിലും പങ്കുചേര്‍ന്നു. തുടര്‍ന്നു 67-ാമത്തെ വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. കൊല്‍ക്കത്തയിലെ വിവിധ ദേവാലയങ്ങളില്‍ സേവനം ചെയ്തു. 70 വര്‍ഷത്തിലധികം സലേഷ്യന്‍സഭയില്‍ സേവനം ചെയ്തു.