ടി.സി സെബാസ്റ്റിയന്‍ കാനഡയില്‍ മരിച്ചു

ടി.സി സെബാസ്റ്റിയന്‍ കാനഡയില്‍ മരിച്ചു

ആല്‍ബര്‍ട്ട: മലയോരത്തെ ആദ്യകാല കോണ്‍ഗ്രസ് നേതാവും ആലക്കോട് സഹകരണബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ കൂട്ടാപറമ്പിലെ തുണിയാമ്പ്രയില്‍ ടി.സി സെബാസ്റ്റിയന്‍ (മണി-74) കാനഡയില്‍ മരിച്ചു. കുറച്ചു കാലമായി ആല്‍ബര്‍ട്ടയില്‍ കുടുംബ സമേതം മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: രയരോം മുള്ളോങ്കല്‍ കുടുംബാഗം മേരിക്കുട്ടി. മക്കള്‍: റിന്‍സി (കാനഡ), റിജോഷ് (ഓസ്‌ട്രേലിയ). പരേതനായ റിനില്‍. മരുമക്കള്‍: ബൈജു കാലടി(കാനഡ), ജിഷ മണിക്കടവ് (ഓസ്‌ട്രേലിയ) സഹോദരങ്ങള്‍: അബ്രഹാം (കുനാതപുരം), തോമസ് (ഗബ്രി , കര്‍ണാടക),ജെയിംസ് (ജെയ്‌ക്കോച്ചന്‍, മലഞ്ചരക്ക് വ്യാപാരി, ആലക്കോട്), തങ്കമ്മ, മുണ്ടയ്ക്കല്‍ (പരപ്പ), വല്‍സമ്മ മുണ്ടയ്ക്കല്‍ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോണ്‍ മാത്യു.