കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമന്‍ അന്തരിച്ചു

കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: പരേതനായ പ്രശസ്ത പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമന്റെ ഭാര്യ തിരുവട്ടാര്‍ കമുകറ ശ്രീ ഭവനില്‍ രമണി പുരുഷോത്തമന്‍ (88) തിരുവനന്തപുരത്ത് അന്തരിച്ചു. മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ്. മക്കള്‍: ശ്രീകല, ശ്രീകുമാര്‍ (റിട്ട. മാനേജര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസര്‍, കരമന എന്‍ എസ് എസ് കോളേജ്) ശ്രീഹരി (എഞ്ചിനീയര്‍). മരുമക്കള്‍: പരേതനായ എ. വിജയകുമാരന്‍ നായര്‍ (റിട്ട. ഡി ജി എം, ബി എസ് എന്‍ എല്‍, സുജാത ശ്രീകുമാര്‍, പി വി ശിവശങ്കരപ്പിള്ള (റിട്ട. എ ജി എം എസ് ബി ടി), മഞ്ജു ശ്രീഹരി. ഭൗതിക ശരീരം പേരൂര്‍ക്കട സ്വാതി നഗര്‍ ലെയിന്‍ 2ബിയില്‍ രാവിലെ 11.30 വരെ പൊതുദര്‍ശനം. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് 5.30ന് തിരുവട്ടാര്‍ കുടുംബവീട്ടില്‍ സംസ്‌കാരം.