മലയാളി യുവാവ് യു കെയില്‍ പനി ബാധിച്ച് മരിച്ചു

മലയാളി യുവാവ് യു കെയില്‍ പനി ബാധിച്ച് മരിച്ചു

ലണ്ടന്‍: മലയാളി യുവാവ് യു കെയില്‍ പനിയെ തുടര്‍ന്ന് നിര്യാതനായി. മൂന്ന് വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യു കെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം ലിജോ (27) ആണ് മരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ബോസ്റ്റണില്‍ സെന്റ്് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായിരുന്നു. നാട്ടില്‍ നിന്ന് ബിസിനസ് ആന്റ് മാനേജ്‌മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലായിരിക്കും സംസ്‌ക്കാരം. ലിബിന്‍ എം ലിജോയുടെ അകാല വേര്‍പാടില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനം, ബോസ്റ്റണ്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.