ജോർജ് ദേവസ്യ കാട്ടാത്തേൽ
ജോർജ് ദേവസ്യ കാട്ടാത്തേൽ
ഷിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേർഡ് ഇൻഡ്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂർ ചെറുവാണ്ടൂർ കാട്ടാത്തേൽ പരേതരായ വർക്കി, മറിയാമ്മ ദമ്പതികളുടെ പുത്രനുമായ ജോർജ് ദേവസ്യ (80) നിര്യാതനായി. ഏറ്റുമാനൂർ ഞരമ്പൂർ കുടുംബാംഗം മേരി ജോർജാണ് ഭാര്യ.
സെബാസ്റ്റ്യൻ ജോർജ് (ജിമ്മി, ഷിക്കാഗോ), തോംസൺ ജോർജ് (റ്റിമി, ഷിക്കാഗോ), ഹോപ്പ് തോമസ് (അറ്റ്ലാൻ്റ) എന്നിവർ മക്കളും ബ്രിജിറ്റ് ജോർജ് (ജയറാണി, കാഞ്ഞിരപള്ളി കരിപ്പാപറമ്പിൽ കുടുംബാംഗം), ജിതേഷ് തോമസ് (ജിത്തു,മല്ലപ്പള്ളി കണ്ണമല കുടുംബാംഗം) എന്നിവർ മരുമക്കളുമാണ്.
സഹോദരങ്ങൾ:
പരേതയായ അന്നമ്മ വർക്കി കൊല്ലരാത്ത് (തൊമ്മൻകുത്ത്, തൊടുപുഴ), മറിയക്കുട്ടി മാത്യു മൂലംകുഴയ്ക്കൽ (കുറവിലങ്ങാട്),
ജോസഫ് (ഔസേപ്പച്ചൻ) കാട്ടാത്തേൽ, ചെറുവാണ്ടൂർ, പരേതനായ തങ്കച്ചൻ കാട്ടാത്തേൽ (മലബാർ)
ഓമന ജോർജ് കുറിച്ചിയാനി (പുന്നത്തുറ).
വേക്ക് ജുലായ് 11ന് വൈകിട്ട് നാലു മുതൽ എട്ടുവരെ Colonial - Wojciechowski Funeral Home, 8025 W. Golf Road, Niles, IL 60714യും ഫ്യൂണറൽ ചടങ്ങുകൾ ജൂലായ് 12 ന് Our Lady Of Ransom Catholic Church
8300 N. Greenwood Avenue,
Niles, IL 60714 നടക്കും.