ജോയ് മണ്ണാലക്കുടി സ്‌കറിയ
ഡാളസ്: ജോയ് മണ്ണാലക്കുടി സ്‌കറിയ (പയ്യമ്പള്ളി മണ്ണാലക്കുടി ജോയ്- 61) നിര്യാതനായി.
ഈ മാസം ആദ്യം മകന്‍ മിജോയുടെ അടുത്ത് ഹൃസ്വ സന്ദര്‍ശനത്തിനു എത്തിയതായിരുന്നു. കഠിനമായ നെഞ്ചു വേദനയെ തുടര്‍ന്ന് ഡാളസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വയനാട് പയ്യമ്പള്ളി സ്വദേശിയാണ്.
ഭാര്യ സാലി ജോയ് (ഇലക്കാട്ടു കുടുംബാംഗം, കാട്ടിമൂല). മക്കള്‍: മിഥു (ഖത്തര്‍), മിജോ (യു എസ് എ). മരുമക്കള്‍: ഷിബിന്‍ (ഖത്തര്‍), ടെസീന (അമേരിക്ക). സംസ്‌ക്കാരം പിന്നീട് സിറോ മലബാര്‍ കാത്തോലിക് ചര്‍ച്ച് ഗാര്‍ലന്റ് നടക്കും.