മേരി തോമസ്

മേരി തോമസ്

ഷിക്കാഗോ: ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസിന്റെ മാതാവും സംസ്ഥാന വോളിബാള്‍ താരവും കെ എസ് ആര്‍ ടി സി ഓഫിസറുമായിരുന്ന പ്രയാറ്റുകുന്നേല്‍ കുട്ടപ്പന്റെ ഭാര്യ മേരി തോമസ് (അമ്മണി- 80) കേരളത്തില്‍ നിര്യാതയായി. കലൂര്‍ തേലമണ്ണില്‍ കുടുബാംഗമാണ്. വളരെക്കാലം ഷിക്കാഗോയില്‍ താമസിച്ചിരുന്ന മേരി തോമസ് കുറച്ചു കാലമായി കേരളത്തില്‍ വിശ്രമ ജീവിതം നയിച്ച് വരുകയായിരുന്നു. മറ്റുമക്കള്‍: പ്രീത, പ്രിന്‍സ്, പ്രദീപ്. മരുമക്കള്‍: ജോസ് പെരിഞ്ചേരി, അനിത പുല്ലാട്ട്, മിറ്റ്‌സി പീരുമേട്, സുനു ഇടക്കാടെത്തു പുത്തന്‍ വീട്ടില്‍ (എല്ലാവരും യു എസ്). പൊതുദര്‍ശനം ജുലൈ 20 ഞായര്‍ രാവിലെ എട്ട് മണി മുതല്‍ വസതിയില്‍ നടത്തും. ഉച്ചക്ക് 2.30ന് ഭവനത്തിലെ ശ്രുശ്രുഷകള്‍ക്ക് ശേഷം സംസ്‌കാരം 3.30ന് മല്ലപ്പള്ളി സെഹിയോന്‍ മാത്തോമ്മ പള്ളിയില്‍. മേരി തോമസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.