കെ ജി ജേക്കബ്
തിരുവനന്തപുരം: ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി കുറവന്‍ കോണം ഹില്‍വ്യുവില്‍ കെ.ജി.ജേക്കബ് (55) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. തുടര്‍ച്ചയായി മാര്‍ ഇവാനിയോസ് കോളേജിനെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് പൊതുയോഗങ്ങളിലെ മികച്ച പ്രസംഗികനായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്ന എം.ഗില്‍ബര്‍ട്ടിന്റെ മകനാണ്. അമ്മ: ശോശാമ്മ.
ഭാര്യ: സാലി പണിക്കര്‍. മകന്‍: മിലാന്‍. സഹോദരങ്ങള്‍: റെയ്ച്ചല്‍, മേരീ വിന്‍സെന്റ്, പരേതനായ കെ.ജി.ഈപ്പന്‍. സംസ്‌കാരം: പിന്നീട്