സിസ്റ്റര്‍ ജോസ് ക്ലെയര്‍ (ക്ലാരമ്മ )

സിസ്റ്റര്‍ ജോസ് ക്ലെയര്‍ (ക്ലാരമ്മ )

കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ സഹോദരീ പുത്രന്‍ പാലാ (കുറുമണ്ണ്) മൂലയില്‍തോട്ടത്തില്‍ ഔസേപ്പച്ചന്റെ മകള്‍ കാഞ്ഞിരപ്പള്ളി സി എം സി അമലാ പ്രോവിന്‍സിലെ സെന്റ് മേരീസ് മഠാംഗമായ സിസ്റ്റര്‍ ജോസ് ക്ലെയര്‍ (ക്ലാരമ്മ 72) നിര്യാതയായി. സംസ്‌കാരം ശുശ്രൂഷകള്‍ ഇന്ന് (23/07/2025) ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് മഠം ചാപ്പലില്‍ ആരംഭിച്ച് 3.15 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. പരേത കാര്‍മ്മല്‍ ഭവന്‍ പൊടിമറ്റം, കുട്ടിക്കാനം, പീരുമേട്, ലോനന്ദ് (മുംബൈ) എന്നീ മഠങ്ങളില്‍ ലോക്കല്‍ സുപ്പീരിയറായും ഹോളി ക്വീന്‍സ്, നെട്ട, പൊടിമറ്റം, നെറ്റിത്തൊഴു, അന്‍വര്‍ (രാജസ്ഥാന്‍), കൊച്ചുതോവാള, കുഴിത്തൊളു, പാലമ്പ്ര, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ് ചിറക്കടവ് കലൂര്‍ പള്ളിവാതുക്കല്‍ ത്രേസ്യാമ്മ. സഹോദരങ്ങള്‍: ബേബി ജോസഫ് (കൊച്ചിടപ്പാടി) പൊന്നമ്മ മാത്യു, പുതിയിടം (നീലൂര്‍), ലെയോണി ജോസ്, ഇരുവേലിക്കുന്നേല്‍(രാമപുരം), കൊച്ചുറാണി ഐസക്, മാപ്പിളത്താഴത്ത് (ചെങ്ങളം), സാബു ജോസഫ് (കുറുമണ്ണ്) മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, ജോമോന്‍ തോമസ് എന്നിവര്‍ സഹോദരപുത്രനാണ്.