ജോണ്‍ ജേക്കബ് (ജോസ്)

ജോണ്‍ ജേക്കബ് (ജോസ്)

ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കാരോലൈനയിലെ ഷാര്‍ലറ്റില്‍ നിര്യാതനായി. പത്തു വര്‍ഷത്തോളം ഇന്ത്യന്‍ നേവിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1984-ല്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ ഷാര്‍ലറ്റിലേക്കു താമസം മാറി. പരേതരായ കെ.കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. സുസന്‍ ജേക്കബ് ഭാര്യയും, ജയ്‌സണ്‍ ജേക്കബ്, ഷോണ്‍ ജേക്കബ് എന്നിവര്‍ മക്കളുമാണ്. സഹോദരങ്ങള്‍: കോശി ജേക്കബ് (ന്യൂയോര്‍ക്ക്), മാത്യൂ ജേക്കബ് (ഹൂസ്റ്റന്‍), ഫിലിപ്പ് ജേക്കബ് (ന്യൂയോര്‍ക്ക്), ജോര്‍ജ് ജേക്കബ്(അറ്റ്ലാന്റാ), മറിയാമ്മ ജോസ്(ഹൂസ്റ്റന്‍), ഏലിയാമ്മ കുര്യന്‍ (ന്യൂയോര്‍ക്ക്). ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ വച്ചാണ് വിസിറ്റേഷന്‍ സര്‍വീസ്. ജൂലൈ 6-ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ച് ഗസ്തമേന സിമറ്ററി ആന്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ പൂര്‍ത്തിയാകും.