കുഞ്ഞുമോള്‍ ഷാജഹാന്‍
ഡിട്രോയിറ്റ്: പുതുപ്പള്ളി തൈക്കോടത്ത് ടി പി ഷാജഹാന്റെ ഭാര്യ കുഞ്ഞുമോള്‍ (77) ഡിട്രോയിറ്റില്‍ നിര്യാതയായി. കോട്ടയം പുലികുട്ടിശ്ശേരി മണലേല്‍ മത്തായിയുടെയും ത്രേസിയാമ്മയുടെയും മകളാണ്.
പൊതുദര്‍ശനം ഏപ്രില്‍ 24 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ഫാര്‍മിങ്ന്റണ്‍ ഹില്‍സിലുള്ള മക്കാബെ ഫ്യൂണറല്‍ ഹോമില്‍ നടക്കും. ശവസംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 25 വെള്ളിയാഴ്ച്ച രാവിലെ 10:30 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും തുടര്‍ന്ന് ഗ്ലെന്‍ ഈഡന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ വെച്ചും നടക്കും.
മക്കള്‍: നിഷ, ഡോ. ആഷ. സഹോദരങ്ങള്‍: തങ്കമ്മ, അപ്പച്ചന്‍, ലീലാമ്മ, പാപ്പച്ചന്‍, കുഞ്ഞച്ചന്‍.