ടി സി അലക്‌സാണ്ടര്‍

ടി സി അലക്‌സാണ്ടര്‍

അറ്റ്‌ലാന്റ: ജോര്‍ജിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗ്രാസ്‌റൂട്ട് സ്ട്രാറ്റജിസ്റ്റും ജിഒഐസി ജനറല്‍ സെക്രട്ടറിയുമായ അമേരിക്കന്‍ മലയാളി ഷാജന്‍ അലക്‌സാണ്ടറുടെ പിതാവ് ടി സി അലക്‌സാണ്ടര്‍ (ജോര്‍ജ്ജ് കുട്ടി- 95) തിരുവല്ലയില്‍ നിര്യാതനായി. കേരള സിഡ്‌കോ ജനറല്‍ മാനേജരായി വിരമിച്ച അലക്‌സാണ്ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് തേക്കെതയ്യില്‍ കുടുംബാംഗമാണ്. ചെങ്ങന്നൂര്‍ പറമ്പത്തൂര്‍ പരേതയായ അമ്മിണിയാണ് ഭാര്യ. മറ്റു മക്കള്‍: ജേക്കബ് ടി അലക്‌സാണ്ടര്‍ (പയനീര്‍ ഹോം സ്റ്റോറീസ് തിരുവല്ല), അഡ്വ. ജോണ്‍ ടി അലക്‌സാണ്ടര്‍ (ഡയറക്ടര്‍, ടൈം നെറ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോര്‍ജ്ജ് അലക്‌സ് തയ്യില്‍ (എഞ്ചിനീയര്‍), ജെസ്സി അനില്‍ (അധ്യാപിക, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴഞ്ചേരി). മരുമക്കള്‍: പ്രേമ കണ്ടത്തില്‍ കുമ്പനാട്, ഡിജി ഗ്രേസ് വില്ല മുളക്കുഴ, ജീന മുള്ളംങ്കാട്ടില്‍ റാന്നി, അനില്‍ തോളൂപറമ്പില്‍ കോഴഞ്ചേരി, നിസ്സി ഷാജന്‍ (ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, യു എസ് എ). ജൂലൈ 2 ബുധനാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല, മഞ്ഞാടി മാമ്മന്‍ മത്തായി നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനവും ശൂശ്രൂഷകളും നടക്കും. സംസ്‌കാരം 12 മണിക്ക് മഞ്ഞാടി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ച് സെമിത്തേരിയില്‍.