പത്താമത് എഫ് സി സി ഡാളസ് ടെക്സാസ് കപ്പ് എവര്‍ റോളിംഗ് ട്രോഫി ടൂര്‍ണമെന്റ് ശനിയാഴ്ച

പത്താമത് എഫ് സി സി ഡാളസ് ടെക്സാസ് കപ്പ് എവര്‍ റോളിംഗ് ട്രോഫി ടൂര്‍ണമെന്റ് ശനിയാഴ്ച


ഡാളസ്: ഡാളസിലെ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടണ്‍ (എഫ് സി സി ഡാളസ്) സംഘടിപ്പിക്കുന്ന പത്താമത് ടെക്സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി) സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 7  ശനിയാഴ്ച നടക്കും.

ഡെന്റണിലുള്ള ക്രോസ്ബാര്‍ സോക്കര്‍ ലീഗ് ഫീല്‍ഡ്‌സാണ് ടൂര്‍ണമെന്റിന്റെ വേദിയാവുക. ഓപ്പണ്‍, 40 പ്ലസ് വിഭാഗങ്ങളില്‍ സമാന്തരമായി നടക്കുന്ന ടൂര്ണമെന്റുകളുടെ മത്സരങ്ങള്‍ മൂന്ന് ഫീല്‍ഡുകളിലായി നടക്കും.

രാവിലെ ഏഴരക്ക് തുടങ്ങുന്ന ടൂര്‍ണമെന്റുകളുടെ സെമിഫൈനലുകള്‍ വൈകുന്നേരം നാലു മണിക്കും  ഫൈനലുകള്‍  വൈകുന്നേരം ആറിനും  ആരംഭിക്കും. വിവിധ നഗരങ്ങളില്‍ നിന്നായി 16 മലയാളി ക്ലബുകള്‍ പങ്കെടുക്കും.

പങ്കെടുക്കുന്ന ടീമുകള്‍:

എഫ്സിസി ഡാളസ്, ഡാളസ് ഡയനാമോസ്, എംഎഎസ്സി മിയാമി, എഎസ്എ ഡാളസ്, ഹൂസ്റ്റണ്‍ യുണൈറ്റഡ്, ഒക്ലഹോമ യുണൈറ്റഡ് എഫ്സി, ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ്.

ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. പ്രദീപ് ഫിലിപ്പ്, അഖില്‍ രാധാകൃഷ്ണന്‍, മഞ്ചേഷ് ചാക്കോ, ആശിഷ് തെക്കേടം, ഉമ്മന്‍ തോമസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.