കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് ജൂണ്‍ 27 മുതല്‍

കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് ജൂണ്‍ 27 മുതല്‍


കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് ജൂണ്‍ 27 മുതല്‍ 

ടോറോണ്ടോ : കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ 7 മത് വാര്‍ഷിക ക്യാമ്പ്  ജൂണ്‍  27 മുതല്‍ 29 വരെ നടത്തപ്പെടും. 
കിച്ച്ണറിലുള്ള ക്രൗണ്‍ പ്ലാസയിലാണ് യുവജനക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 

27 വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പ് 29 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണി മുതല്‍ പൊതു സമ്മേളനം  ഉണ്ടായിരിക്കും. വചന സന്ദേശങ്ങള്‍, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകള്‍, ടാലെന്റ് ടൈം, ഫാമിലി സെമിനാര്‍, ഗെയിംസ്, മിഷന്‍ ചലഞ്ച് തുടങ്ങിയ മീറ്റിംഗുകള്‍ ഈ ദിനങ്ങളില്‍  നടത്തപ്പെടും. 

പാസ്റ്റര്‍മാരായ ബിജു സി.എക്‌സ്, ക്രിസ് പടിയത്ത്,  പ്രത്യാശ് തോമസ് എന്നിവര്‍ ദൈവവചനം സംസാരിക്കും. ഡോ. ബ്ലെസ്സെണ്‍  മേമനയുടെ  നേതൃത്വത്തിലുള്ള സിഎസ്ജി ക്വയര്‍ ഗാന ശുശ്രുഷയ്ക്ക്  നേതൃത്വം നല്‍കും. 

5 വയസ്സ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കുന്നതാണ്.