ഒന്റാരിയോ: കുടുംബ ബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നതാണല്ലോ കുടുംബസംഗമങ്ങള്‍. കാനഡയില്‍ താമസിക്കുന്ന അയിരൂര്‍ പകലോമറ്റം താഴമണ്‍ (എപിടികെ) ഒന്റാരിയോ, കാനഡ, കുടുംബ അംഗങ്ങളുടെ കുടിവരവ് സ്‌കാര്‍ബറോയില്‍ നടത്തി. ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കി.
2025-ലെ പ്രസിഡന്റായി ജോര്‍ജി അലക്‌സാണ്ടറെയും വൈസ് പ്രസിഡന്റായി അലക്‌സ് അലക്‌സാണ്ടറെയും സെക്രട്ടറിയായി ടോം തോമസിനെയും ട്രഷററായി ഫ്രാന്‍സിസ് താഴമണ്ണിനെയും യൂത്ത് കോ ഓര്‍ഡിനേറ്ററായി നീല്‍ താഴമണ്ണിനെയും പി ആര്‍ ഓ ആയി ബൈജു പകലൊമറ്റത്തെയും വിശാലമായ പ്രവര്‍ത്തക കമ്മറ്റിയെയും തിരഞ്ഞെടുത്തു.
അടുത്ത യോഗം നയാഗ്രയില്‍ സമുചിതമായി കൂടുവാന്‍ തീരുമാനിച്ചു.