ഷിക്കാഗോയില്‍ സി.എം.എല്‍ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു

ഷിക്കാഗോയില്‍ സി.എം.എല്‍ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു


ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജോസഫ് വാച്ചാച്ചിറ മെമ്മോറിയല്‍ ഫുട്‌ബോള്‍ മല്‍സരം ആവേശമുണര്‍ത്തി. ക്ലമന്റ് നാരമംഗലം, റാം താന്നിച്ചുവട്ടില്‍ എന്നീ ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. 
മിഷന്‍ലീഗ് കോര്‍ഡിനേറ്റര്‍ ആന്‍സി ചേലയ്ക്കല്‍, ജൂബിന്‍ പണിക്കശ്ശേരില്‍, ലിജോ മുണ്ടപ്ലാക്കില്‍, ജോബിന്‍ പറമ്പടത്തുമലയില്‍, സിറിയക് കീഴങ്ങാട്ട് എന്നിവര്‍ മത്സരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

ഏയ്ഡന്‍ കീഴങ്ങാട്ട് റഫറിയായിരുന്ന മല്‍സരത്തില്‍ നെവിന്‍ പണിക്കശ്ശേരില്‍, ജോസഫ് മുളയാനിക്കുന്നേല്‍ എന്നിവര്‍ ഹാട്രിക് നേടി. ക്ലമന്റ് നാരമംഗലം ക്യാപ്റ്റനായ ഗ്രീന്‍ റ്റീമാണ് മല്‍സരത്തില്‍ വിജയിച്ചത്. ഇടവകയുടെ കുഞ്ഞുമിഷനറിമാരുടെ കായികവളര്‍ച്ചയ്ക്ക് അവസരമൊരുക്കിയ ഏവരെയും ഇടവകവികാരി ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു. അസി. വികാരി ഫാ. ബിന്‍സ്‌ചേത്തലില്‍ സമ്മാനദാനം നടത്തി.