ലംബോര്‍ഗിനി അപകടം: വിവാഹം കഴിച്ച് രണ്ടാഴ്ചക്കുള്ളില്‍ ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടക്കും സഹോദരനും ദാരുണാന്ത്യം

ലംബോര്‍ഗിനി അപകടം: വിവാഹം കഴിച്ച് രണ്ടാഴ്ചക്കുള്ളില്‍ ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടക്കും സഹോദരനും ദാരുണാന്ത്യം


ലിവര്‍പൂള്‍ താരം (പോര്‍ച്ചുഗീസ് ഫോര്‍വേഡ് )ഡിയോഗോ ജോട്ട 28 യും ഇളയ സഹോദരന്‍ ആന്‍ഡ്രെ (26)യും  ലംബോര്‍ഗിനി സൂപ്പര്‍കാറില്‍ യാത്ര ചെയുന്നതിടെയുണ്ടായ  അപകടത്തില്‍ മരിച്ചു.  വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ഡിയോഗോ ജോട്ട തന്റെ ബാല്യകാല പ്രണയിനിയെ വിവാഹം കഴിച്ച് രണ്ടാഴ്ചക്കുള്ളിലാണ് ദാരുണ സംഭവം. 

പോര്‍ച്ചുഗലിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയ്ക്കടുത്തുള്ള സെര്‍നാഡില്ലയില്‍ എ 52 നെ മറികടക്കുന്നതിനിടെ ലംബോര്‍ഗിനിയുടെ ടയര്‍ പൊട്ടിത്തെറിച്ച്  റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞു തീപിടിക്കുകയായിരുന്നു. ചുറ്റുമുള്ള സസ്യജാലങ്ങള്‍ക്കും തീ പിടിച്ചു. എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും സഹോദരങ്ങളെ രക്ഷിക്കാനായില്ല. ആരാണ് വാഹനമോടിച്ചതെന്ന് വ്യക്തമാല്ലെന്ന് പോലീസ് പറഞ്ഞു.

ദുരന്തത്തില്‍ ക്ലബ് 'തകര്‍ന്നുപോയെന്നും' ഡിയോഗോയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും 'സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം' സംഭവിച്ചുവെന്നും ലിവര്‍പൂള്‍ എഫ്‌സി പ്രസ്താവനയില്‍ പറഞ്ഞു.

16 വയസ്സുമുതല്‍ തന്റെ പങ്കാളിയും മൂന്ന് കുട്ടികളുടെ അമ്മയുമായ 28 വയസ്സുള്ള റൂട്ട് കാര്‍ഡോസോയെ ജോട്ട വിവാഹം കഴിച്ചിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തന്റെ അവസാന ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ജോട്ട വിവാഹദിനത്തിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ പങ്കിട്ടിരുന്നു.

സമോറ പ്രവിശ്യയിലെ എ52 ലാണ് ലംബോര്‍ഗിനി അപകടം സംഭവിച്ചത്. വടക്കന്‍ പോര്‍ച്ചുഗലില്‍ നിന്ന് സാന്റാന്‍ഡര്‍, ബില്‍ബാവോ തുറമുഖങ്ങളിലേക്ക് പോകുമ്പോഴോ വടക്കുകിഴക്കന്‍ ഫ്രാന്‍സിലേക്ക് പോകുമ്പോഴോ ഡ്രൈവര്‍മാര്‍ തെരഞ്ഞെടുക്കുന്ന ഒരു പ്രധാന പാതയാണ് സ്പാനിഷ് ഡ്യുവല്‍ കാരിയേജ് വേ.

വ്യാഴാഴ്ച പുലര്‍ച്ചെ 12.35 ഓടെ കാസ്റ്റില്ല, ലിയോണ്‍ മേഖലയിലെ അപകടവും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു. ഡിയോഗോയുടെയും ആന്‍ഡ്രെയുടെയും മരണം രാവിലെ 8 മണിയോടെ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു.