ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ബഹുമതികള്‍ സ്വന്തമാക്കിയ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് ഇനി നരേന്ദ്ര മോഡിക്ക് സ്വന്തം. 25 വിദേശ രാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയില്‍ നരേന്ദ്ര മോഡിയെ തേടിയെത്തിയത്. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഘാനയിലെത്തിയ പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' സമ്മാനിച്ചതോടെയാണ് മോഡി ഈ പട്ടികയില്‍ ഒന്നാമനായത്.
ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് 3 സൈപ്രസ്. ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ & കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ മൗറീഷ്യസ്. ഓര്‍ഡര്‍ മുബാറക് അലി കബീര്‍ കുവൈത്ത്. ഓര്‍ഡര്‍ ഓഫ് ഫ്രീഡം , ഗയാന. ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ നൈജീരിയ. ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ ഡൊമിനിക്ക. ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍ ഗ്രീസ്. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തലന്‍ റഷ്യ. ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ ഫ്രാന്‍സ്. ലെജിയന്‍ ഓഫ് മെറിറ്റ് യുഎസ്എ. ഓര്‍ഡര്‍ ഓഫ് ദി സായിദ് അവാര്‍ഡ് യുഎഇ. ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി സ്‌റ്റേറ്റ് ഓഫ് പലസ്തീന്‍ പലസ്തീന്‍. സ്റ്ററ്റ് ഓര്‍ഡര്‍ ഓഫ് ഗാസി അമീര്‍ അമാനുല്ല ഖാന്‍ അഫ്ഗാനിസ്ഥാന്‍. ഓര്‍ഡര്‍ ഓഫ് കിങ് അബ്ദുല്‍ അസീസ് സൗദി അറേബ്യ തുടങ്ങിയവയാണ് നരേന്ദ്ര മോഡിക്ക് ലഭിച്ചിട്ടുള്ള മറ്റ് പരമോന്നത ബഹുമതികള്‍.
അതേസമയം, പത്ത് വര്‍ഷത്തെ ഭരണ കാലയളവിനിടെയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഘാനയില്‍ എത്തിയത്. ഘാനയ്ക്ക് പുറമെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കുന്നത്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും മോഡി സംസാരിക്കും. ഘാന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ എത്തും. വെള്ളിയാഴ്ച അര്‍ജന്റീനയേത്ത് തിരിക്കുന്ന മോഡി പ്രസിഡന്റ് ജാവിയര്‍ മിലിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ശേഷം ജൂലൈ എട്ടു വരെ പ്രധാനമന്ത്രി ബ്രസീല്‍ സന്ദര്‍ശനം. തുടര്‍ന്ന് നമീബിയയിലേക്ക് പോകും
ഏറ്റവും കൂടുതല്‍ വിദേശ ബഹുമതികളുടെ നേട്ടത്തില്‍ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി
