ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ലീഗ് - 2024

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ലീഗ് - 2024


ഷിക്കാഗോ: ഇന്റര്‍നാഷണല്‍ ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം, അമേരിക്കയുടെ പുല്‍മൈതാനങ്ങളില്‍ ആവേശത്തിന്റെ അലയൊലികള്‍ നിറയ്ക്കാന്‍, ഷിക്കാഗോയിലെ എപ്പസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് അഭിമാനപുരസരം അവതരിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024 സെപ്റ്റംബര്‍ 7,8 തീയതികളില്‍ ഷിക്കാഗോയിലെ കരോള്‍ സ്ട്രീം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു.

ഇല്ലിനോയ് പ്രദേശത്തെ വിവിധ സഭകളെ പ്രതിനിധീകരിച്ച് നിരവധി ടീമുകള്‍ അണിനിരക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം ഇതിനോടകം തന്നെ നഗരത്തില്‍ സംസാരവിഷയം ആയിക്കഴിഞ്ഞു.
ഇതിന്റെ വിജയകരമായ നടത്തിപ്പിനായി എക്യൂമെനിക്കല്‍ യൂത്ത് ഫോറം ചെയര്‍മാന്‍ റവ. ഫാ. തോമസ് മാത്യു, കണ്‍വീനര്‍ ജിബിന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ടൂര്‍ണമെന്റ് കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.
 എല്ലാവിധ പിന്തുണയുമായി എക്യൂമെനിക്കല്‍ പ്രസിഡന്റ് റവ. ഫാ. സക്കറിയ തേലപ്പള്ളില്‍ കോര്‍ എപ്പസ്‌കോപ്പാ, സെക്രട്ടറി പ്രേംജിത് വില്യം, ട്രഷറര്‍ ജേക്കബ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്യൂമെനിക്കല്‍ കൗണ്‍സിലും പ്രവര്‍ത്തിക്കുന്നു.
ആകര്‍ഷകമായ പുരസ്‌കാരങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.