ഷിക്കാഗോ എക്യുമെനിക്കല്‍ ചര്‍ച്ചുകളുടെ കുടുംബസംഗമം നടത്തി

ഷിക്കാഗോ എക്യുമെനിക്കല്‍ ചര്‍ച്ചുകളുടെ കുടുംബസംഗമം നടത്തി


ഷിക്കാഗോയിലെ 17 എപ്പിസ്‌കോപ്പല്‍ ക്രിസ്റ്റ്യന്‍ സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ കുടുംബസംഗമം മേയ് 31ന് വൈകുന്നേരം ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തി. ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

നമ്മുടെ ചുറ്റുമുള്ള സമൂഹങ്ങളിലെ സ്വഭാവ വ്യത്യാസങ്ങള്‍ കുടുംബങ്ങളില്‍ നിന്നു തന്നെ ആരംഭിക്കുന്നു.  ക്രിസ്തുവിലുള്ള നമ്മുടെ വിശ്വസം മുറുകെ പിടിക്കുവാന്‍ നമ്മെ ആശംസിച്ചു.

വിവിധ ദേവാലയങ്ങളില്‍ നിന്നും നയന മനോഹരവും ക്രിസ്തിയ മൂല്യങ്ങള്‍ നിറഞ്ഞതുമായ കലാ വിരുന്നുകള്‍ അവതരിപ്പിച്ചു കാണികളുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. ചടങ്ങള്‍ക്കു മുന്നോടിയായി ചിക്കാഗോ ചെണ്ട ക്ലബ് ചെണ്ട നാദ ശ്രുതിമധുരം പകര്‍ന്നു.

മാര്‍ ജേക്കബ് അങ്ങാടിയത്തും മാര്‍ ജോയി ആലപ്പാട്ടും രക്ഷാധികാരികളായി നേതൃത്വം നല്‍കുന്ന കൗണ്‍സിലിന്റെ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു, റവ.  ബിജു യോഹന്നാന്‍, അച്ചന്‍കുഞ്ഞ് മാത്യു ബഞ്ചമിന്‍ തോമസ്, ജോര്‍ജ് മാത്യു, സിനില്‍ ഫിലിപ്പ് , എന്നിവര്‍ കോണ്‍സിലിന്റെ എക്‌സിക്യൂട്ടീവ്‌സ് ആയും, കുടുംബസംഗമത്തിന്റെ പ്രത്യേക നടത്തിപ്പിന് റവ. ഫാ. ജോയിസ് പാപ്പന്‍ പ്രോഗ്രാം ചെയര്‍ ,  മാത്യു മാപ്‌ളേട്ട് കണ്‍വീനര്‍ , ജോണ്‍സന്‍ വള്ളിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ , എന്നിവര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 

 ഇവരെ കൂടാതെ റോഡ്‌നി സൈമണ്‍, ജോയ്‌സ് ചെറിയാന്‍, സാം തോമസ്, ആന്റോ കവലയ്ക്കല്‍, സുമ തോമസ്, ആഗ്‌നെസ് തോമസ്, വത്സമ്മ ഈട്ടിക്കല്‍, പ്രേംജിത് വില്യം, ഏലിയാമ്മ പുന്നൂസ്, ആന്റോ കവലയ്ക്കല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ് കുര്യാക്കോസ്, മഞ്ജു ബേബി, ഷീബ മാത്യൂസ്, സാറ വര്‍ഗീസ്, ബീന ജോര്‍ജ്, വര്‍ഗീസ് തോമസ്, ജാസ്മിന്‍ ഇമ്മാനുവേല്‍, ഇടിക്കുള ജോസഫ്, സൈമണ്‍ തോമസ്, തോമസ് സ്‌കറിയ, ജോണ്‍ എലക്കാട്ട് എന്നിവരും വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു.

ഫുഡ് സെയില്‍സ് നിന്ന് ലഭിക്കുന്ന ഒരു വരുമാനം, നാട്ടില്‍ ആതുര ശുശ്രുഷയ്ക്കും, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും സഹായമാകുന്നു.

വൈകിട്ട് 5 മണിക്ക് ഡിന്നറോടു കൂടി തുടങ്ങിയ  കുടുംബസംഗമം രാത്രി 9.15 ന് സമാപിച്ചു.