ചിക്കാഗോ മലയാളി അസോസിയേഷന്‍ ചാരിറ്റി ഫോറം രൂപീകരിച്ചു

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചാരിറ്റി ഫോറം രൂപീകരിച്ചു


ചിക്കാഗോ: അമേരിക്കയിലും കേരളത്തിലും അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ചാരിറ്റി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പ്രസിഡന്റ് ജെസ്സി റിന്‍സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ചെയര്‍മാനായും സി എം എ വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍പുര, ട്രഷറര്‍ മനോജ് അച്ചേട്ട് ബോര്‍ഡ് മെമ്പര്‍ ആഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍  അംഗങ്ങള്‍ ആയും ചാരിറ്റി ഫോറം നിലവില്‍ വന്നു.  മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ ഭാവനരഹിതര്‍ക്കു ഭവനം ഉണ്ടാകുന്നതിനു മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണുക്കാടന്‍ അറിയിച്ചു. ചാരിറ്റിഫോറത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന് ആഗ്‌നസ് തേങ്ങുമൂട്ടിലും ഫിലിപ്പ് പുത്തന്‍പുരയിലും അഭിപ്രായപ്പെട്ടു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി മനോജ് അച്ചേട്ട് അറിയിച്ചു.