ഷിക്കാഗോ: കേരളത്തിലെ യു ഡി എഫിന്റെ ഉജ്ജ്വല വിജയത്തോടെ മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ ഷിക്കാഗോ യു ഡി എഫ് പ്രവര്‍ത്തകര്‍ അനുമോദിച്ചു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നു കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലൂടെ 2001 മുതല്‍ കേരള നിയമസഭാ സാമാജികനായി സേവനമനുഷ്ഠിച്ച വരികയാണ് വി ഡി സതീശന്‍.
ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ വി ഡി സതീശന്‍ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്.
വളരെ പ്രവര്‍ത്തന കഴിവുള്ള വി ഡി സതീശന്‍ കേരളത്തെ ഒരു പുതിയ ദിശയിലേക്കു നയിക്കുമെന്നും ആധുനിക കേരളം കെട്ടിപ്പടുക്കുമെന്നും ഷിക്കാഗോ യു ഡി എഫ് വിലയിരുത്തി.
പുതിയ മുഖ്യമന്ത്രിക്കും യു ഡി എഫ് മന്ത്രിസഭക്കും അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടു ഷിക്കാഗോ യു ഡി എഫ് ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഷിക്കാഗോ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോള്‍ പറമ്പി (മുന്‍ കിന്‍ഫ്ര ഡയറക്ടര്‍), പ്രവാസി കേരളാകോണ്‍ഗ്രസ് (ജെ) കണ്‍വീനര്‍ സണ്ണി വള്ളിക്കളം, രാജന്‍ തോമസ് കുറ്റിപ്പുറം, ഗ്ലാഡ്സണ്‍ വര്‍ഗീസ്, സിനു പാലാക്കാത്തടം, ജോര്‍ജ് ജോസഫ് കൊട്ടുകപ്പിള്ളി, തോമസ് മാത്യു, റിന്‍സി കുരിയന്‍, സ്റ്റീഫന്‍ ഉതുപ്പാന്‍, ഡോ. അനുപം രാധാകൃഷ്ണന്‍, ചാക്കോ ചിറ്റലക്കാട്ട്, കുരിയന്‍ ഫിലിപ്പ്, ബിജു പൂത്തുറയില്‍, സാബു അച്ചേട്ട്, ബിജു തോമസ്, ജോസ് പിണര്‍കയില്‍, ആന്റോ കവലക്കല്‍, സജി തോമസ്, മനോജ് അച്ചേട്ട്, സന്തോഷ് നായര്‍, ടോമി അമ്പേനാട്ട്, ജോര്‍ജ് മാത്യു, ജോണ്‍സന്‍ മാളിയേക്കല്‍, സാവിയോ ജോസഫ്, സജി വടക്കെകൂറ്റ്, ജോസ് വര്‍ഗീസ്, ഷിബു വര്‍ഗീസ്, മോളി തോമസ്, മിനി ജോണ്‍, അലക്‌സ് തോമസ്, അനു തോമസ്, സാബു ജോണ്‍, ലിസി വര്‍ഗീസ് വത്സമ്മ സാബു എന്നിവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.
