സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ രാഹുലും പ്രിയങ്കയും ഖാർഗെയും സിദ്ധരാമയ്യയും രേവന്തയും എത്തി

സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ രാഹുലും പ്രിയങ്കയും ഖാർഗെയും സിദ്ധരാമയ്യയും രേവന്തയും എത്തി


തിരുവനന്തപുരം:  വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കുന്നതിനു സാക്ഷിയാകാൻ രാഹുൽ ഗാന്ധിയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയും എത്തിയിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ  വിമാനത്താവളത്തിൽ എത്തി ഇരുവരെയും സ്വീകരിച്ചു. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും, തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഢിയും  രാവിലെ തിരുവന്തപുരത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് പത്തുമണിക്കാണെങ്കിലും സെൻട്രൽ സ്റ്റേഡിയം രാവിലെ ഏഴിനു തന്നെ  നിറഞ്ഞുകവിഞ്ഞു.

പുറത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും നീണ്ടനിരയാണ്. കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്‌ളക്‌സുകളുമായാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. നിയുക്ത മന്ത്രിമാരെല്ലാവരും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.