ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം വിപുലമായ പരിപാടികളോടെ മാര്‍ച്ച് 8 ഞായറാഴ്ച നടത്തും. അന്നേ ദിവസം വനിതകള്‍ കൃതജ്ഞതാ ബലിക്ക് ശേഷം സ്ത്രീകളില്‍ അനുഗ്രഹീതയായ പരി. അമ്മയ്ക്ക് കാഴ്ച സമര്‍പണം നടത്തും. തുടര്‍ന്ന് ഇടവകയിലെ ഏറ്റവും മുതിര്‍ന്ന വനിതയെ പ്രത്യേകം ആദരിക്കും. അന്നേ ദിവസം വനിതകള്‍ക്ക് മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഷൈനി അബ്രാഹം നിരപ്പേല്‍ സെമിനാര്‍ നയിക്കും. വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകള്‍ക്കായി വിവിധ മത്സരങ്ങളും നടത്തും. നോമ്പുകാല ചൈതന്യത്തില്‍ മീഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സുമായി സഹകരിച്ച് പാവപ്പെട്ടവര്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ ശേഖരിച്ച് അവര്‍ക്കായി വനിതാദിനത്തില്‍ നല്‍കുന്നു. വിമണ്‍സ് മിനിസട്രി പ്രസിഡന്റ് സില്‍വി നടക്കുഴയ്ക്കല്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആല്‍ഫി പവ്വത്തേല്‍, ജോസി ക്ലാക്കില്‍, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസില്‍ മാങ്ങാച്ചാലില്‍, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്ലാക്കാട്ടില്‍, റ്റീന കുഴിപ്പില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി സബിത എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തപ്പെടുന്നു.
ഡാളസ്സ് വിമണ്‍സ് മിനിസ്ട്രി വനിതാ ദിനാഘോഷം മാര്‍ച്ച് 8ന്
