മാഷര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

മാഷര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം


മാഷര്‍ (പെന്‍സില്‍വാനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്കോഫിന് മാഷര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ ശ്രദ്ധേയമായ തുടക്കം.

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി റിംഗിള്‍ ബിജു, ഡോ റെബേക്ക പോത്തന്‍, അകില സണ്ണി, ബിസ്മി വര്‍ഗീസ്, സജി പോത്തന്‍ എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം ദേവാലയം  സന്ദര്‍ശിച്ചു.

ഇടവക വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി ജോണ്‍, സെക്രട്ടറി ജോയല്‍ ജോണ്‍സണ്‍, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവരോടൊപ്പം ഇടവകാംഗങ്ങളും  കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്  കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

ഫാ. ഡോ. ജോണ്‍സണ്‍ സി ജോണ്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഡോ. റെബേക്ക പോത്തന്‍ കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും കോണ്‍ഫറന്‍സ് തിയ്യതി, സ്ഥലം, പ്രഭാഷകര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുകയും സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ഇടവക അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

റിംഗിള്‍ ബിജു റജിസ്ട്രേഷന്‍ നിരക്കുകളെക്കുറിച്ചും വെബ്സൈറ്റ്, സൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി. 

സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും റാഫിളിനെയും കുറിച്ച് അകില സണ്ണി സംസാരിച്ചു.

ബിസ്മി വര്‍ഗീസ് കോണ്‍ഫറന്‍സിനെ പറ്റിയുള്ള  തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയും എല്ലാവരെയും പ്രത്യേകിച്ച് യുവാക്കളെ  കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പള്ളി സന്ദര്‍ശിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായി ടീം അംഗങ്ങളുടെ സമര്‍പ്പണത്തെയും സേവനത്തെയും പ്രശംസിച്ച ഫാ. ഡോ. ജോണ്‍സണ്‍ സി ജോണ്‍ എല്ലാ ദേവാലയ അംഗങ്ങളേയും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു

വോട്ട് ഓഫ് താങ്ക്‌സ് പ്രകാശിപ്പിച്ചു സംസാരിച്ച  സജി എം പോത്തന്‍ എല്ലാവരോടും  കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ഫാ. ഡോ. ജോണ്‍സണ്‍ സി ജോണ്‍, ഇടവക കമ്മിറ്റി, ഇടവക അംഗങ്ങള്‍ എന്നിവരുടെ പിന്തുണയ്ക്ക് ആത്മാര്‍ഥമായ നന്ദിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440, ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832, ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566