മില്‍വാക്കി: സെന്റ് ആന്റണി സീറോമലബാര്‍ മിഷനില്‍ വിശുദ്ധ അന്തോണീസ് സഹദായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളുകള്‍
സംയുക്തമായി ജൂലൈ 20ന് ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കും. തിരുനാള്‍ദിനം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് മില്‍വാക്കി സെന്റ് തെരേസ് പള്ളിയില്‍ നടക്കുന്ന ആഘോഷപൂര്‍വ്വകമായ കുര്‍ബാനക്ക് മില്‍വാക്കി ആര്‍ച്ചുബിഷപ് അഭിവന്ദ്യ ജെഫ്റി എസ് ഗ്രോബ്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വിസ്‌കോണ്‍സിനിലെ സീറോ മലബാര്‍ വൈദികര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും. തിരുനാള്‍കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്, പ്രദക്ഷിണം എന്നിവ നടക്കും. തുടര്‍ന്ന് പാരിഷ് ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുനാളില്‍ പങ്കെടുത്തുകൊണ്ട് അനുഗ്രഹവും ആത്മീയ നവീകരണവും പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി വിസ്‌കോണ്‍സിന്‍ സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. നവീന്‍ പള്ളുരാത്തില്‍ പറഞ്ഞു. തിരുനാളിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിമാരായ വിന്‍സെന്റ് സക്കറിയാസ്, സുജില്‍ ജോണ്‍, തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ തോമസ് ഡിക്രൂസ് എന്നിവര്‍ അറിയിച്ചു. തോമസ് ആന്റ് സ്മിത ബൈജു വയലില്‍ ആണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രെസുദേന്തി.