തൃപ്പൂണിത്തുറക്കാരി ആതിരവര്‍മ്മ അമേരിക്കയില്‍ ഫൊക്കാന സൗന്ദര്യമത്സരത്തില്‍ മിസ് മലയാളി മങ്ക

തൃപ്പൂണിത്തുറക്കാരി ആതിരവര്‍മ്മ അമേരിക്കയില്‍ ഫൊക്കാന സൗന്ദര്യമത്സരത്തില്‍ മിസ് മലയാളി മങ്ക


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ചേര്‍ന്ന ഫൊക്കാന ദേശീയ കണ്‍വെന്‍ഷനില്‍ മലയാളി മങ്കയായി തൃപ്പൂണിത്തുറ സ്വദേശി ആതിര വര്‍മ്മ തെരഞ്ഞെടുക്കപ്പെട്ടു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന 21 -ാമത് ഫൊക്കാന കണ്‍വന്‍ഷനിലാണ് ആതിര വര്‍മ്മ (വിര്‍ജീനിയ) മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടത്. ഐ ടി പ്രൊഫഷണലായ ആതിര വര്‍മ്മ മെരിലാന്‍ഡിലാണ് താമസിക്കുന്നത്. ഭര്‍ത്താവും ഐ ടി മേഖലയിലാണ്.

ഫസ്റ്റ് റണ്ണര്‍ അപ്പായി സുബി ബാബുവും (അറ്റ്‌ലാന്റ) സെക്കന്‍ഡ് റണ്ണര്‍ അപ്പായി പ്രീതി നായരുമാണ് ( വിര്‍ജീനിയ ) തെരഞ്ഞെടുക്കപ്പെട്ടത്. വിമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്, ഫാന്‍സി മോള്‍ പല്ലാട്ടുമഠം, ഡോ. സൂസന്‍ ചാക്കോ, ഹണി ജോസഫ്, നീമ ഷമീല്‍, രേവതി പിള്ള എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. മുരളി ആര്‍, റാണി നികേഷ്, പൊന്നു പിള്ള എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

പരിപാടിക്ക് ഡോ. ബ്രിജിറ്റ് ജോര്‍ജ് സ്വാഗതം പറഞ്ഞു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ വിജയികളെ അഭിനന്ദിച്ചു.