ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ആര്‍വിപി ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ റീജിയണിലെ ആറ് അംഗസംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും ഷിക്കാഗോയിലെ ഫോമ അഭ്യുദയകാംക്ഷികളും, ഫോമ എക്സിക്യൂട്ടീവ് മെമ്പേഴ്സും പങ്കെടുത്തു. ആന്റോ കവലയ്ക്കലിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ യോഗത്തില്‍ ആര്‍വിപി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫോമ സമൂഹത്തിനുവേണ്ടി ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം സമൂഹത്തിലേക്ക് പകരുവാന്‍ സാധിക്കട്ടെയന്നും അദ്ദേഹം ആശംസിച്ചു.
ഇല്ലിനോയിസ് സ്റ്റേറ്റ് റപ്രസെന്റേറ്റീവ് കെവിന്‍ ഓലിക്കല്‍ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഫോമ സെന്‍ട്രല്‍ റീജിയന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും എല്ലാ പിന്തുണകളും പ്രഖ്യാപിക്കുകയും ചെയ്തു. ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സെന്‍ട്രല്‍ റീജിയന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന തലമുറയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങളിലേക്കുള്ള സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫോമ ട്രഷറര്‍ സിജില്‍ പാലക്കലോടി തന്റെ ആശംസാപ്രസംഗത്തില്‍ വരുന്ന രണ്ട് വര്‍ഷത്തെ 2.25 മില്യണ്‍ ഡോളര്‍ ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം നല്‍കി.
ഈ അവസരത്തില്‍ ഫോമ സെന്‍ട്രല്‍ റീജിയന്‍ വുമണ്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആശ മാത്യു നിര്‍വ്വഹിക്കുകയും എല്ലാവിധ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈ ഉദ്ഘാടനം വിജയകമാക്കാന്‍ ആര്‍വിപി ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ ജോസ് മണക്കാട്, അച്ചന്‍കുഞ്ഞ് മാത്യു, ഡോ. സിബിള്‍, രാജന്‍ തലവടി, ആന്റോ കവലയ്ക്കല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോ. റോസ് വടകരയും സീനിയര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളിയും യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി യൂത്ത് ഫോറം റപ്രസെന്റേറ്റീവും വിശദീകരിച്ചു.
ശാന്തി ജെയ്സണ്‍, സാറ അനില്‍, ഡോ. റോസ് വടകര, ഡോ. സിബിള്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട സംഗീതസന്ധ്യ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് നടന്ന പ്രോഗ്രാമുകള്‍ക്ക് ബിജു മുണ്ടക്കല്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജോയിസ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ അവസരത്തില്‍ അംഗസംഘടനകളെയും ഫോമ നാഷണല്‍ കമ്മിറ്റിയെയും പ്രതിനിധീകരിച്ച് ഫോമ ട്രഷറര്‍ സിറിള്‍ പാലക്കലോടി, ഫാ. സിജോ മുടുക്കോടില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോര്‍ജ് മാത്യു, ഫോമാ ജുഡീഷ്യല്‍ ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ, അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ ജോസ് മണക്കാട്, റീജിണല്‍ വുമണ്‍സ് ചെയര്‍ ഡോ. റോസ് വടകര, സിഎംഎ പ്രസിഡന്റ് ജെസ്സി റിന്‍സി, ഐഎംഎ ജോയിന്റ് സെക്രട്ടറി ലൈം ജോസഫ്, കേരള അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍, മിഡ്വെസ്റ്റ് അസോസിയേഷന്‍ പോള്‍സണ്‍ കുളങ്ങര, മിനിസോട്ട മലയാളി അസോസിയേഷന്‍ ജില്‍ബി സുഭാഷ്, ചാരിറ്റി ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫോമ എക്സ് വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ചടങ്ങില്‍ ഡയമണ്ട്, പ്ലാറ്റിനം, ഡോള്‍ഡന്‍ സ്പോണ്‍സേഴ്സിനെ ആദരിച്ചു.
പ്രോഗ്രാമിന്റെ മാസ്റ്റര്‍ & സെറിമണി സെന്‍ട്രല്‍ റീജിണല്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യുവും ഡോ. സിബില്‍ ഫിലിപ്പുമായിരുന്നു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തി.
-അച്ചന്‍കുഞ്ഞ് മാത്യു