ഫ്രൈഡേ ക്ലബ് ചിക്കാഗോ ഓണാഘോഷം

ഫ്രൈഡേ ക്ലബ് ചിക്കാഗോ ഓണാഘോഷം


നോര്‍ത്ത് ചിക്കാഗോ: നോര്‍ത്ത് ചിക്കാഗോയിലെ മലയാളികളുടെ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ഓഫ് ചിക്കാഗോയും ഹണ്ടേഴ്‌സ് ഗ്രൂപ്പിന്റെയും സംയുക്ത ഓണാഘോഷം മൗണ്ട് പ്രോസ്പെക്ടില്‍ വര്‍ണാഭമായി നടന്നു. ചെണ്ട മേളങ്ങളും തിരുവാതിര കളിയും ആഘാഷങ്ങള്‍ക്കു മാറ്റുകൂട്ടി. കേരളത്തിലെ ഓണത്തിന്റെ തനിമ വിളിച്ചോതുന്ന തനതു ഓണക്കളികളും മത്സരങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തി.


ഫ്രൈഡേ ക്ലബ് ചിക്കാഗോ ഓണാഘോഷം


ഓണക്കാലം എന്നും മലയാളികള്‍ക്കു ആഘോഷക്കാലമാണ് പ്രത്യേകിച്ച് പ്രവാസികള്‍ക്ക്. ജാതി മത ഭേദമില്ലാതെ മലയാളികള്‍ ഒരുമിച്ചു കൂടുകയും നമ്മുടെ ഒരുമ ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള അവസരമാണിതെന്നു പ്രസിഡന്റ് മിഥുന്‍ നമ്പ്യാപറമ്പില്‍ പറഞ്ഞു. ഓണക്കളികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനവും വിഭവ സമൃദ്ധമായ ഓണ സദ്യയും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു. വൈസ് പ്രസിഡന്റ് ജോണി വാട്ടപ്പള്ളിയുടെയും സെക്രട്ടറി ലിനി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം സംഘടക മികവ് കൊണ്ടും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തം കൊണ്ടും മികവുറ്റതായിരുന്നു.