സാംസ്‌ക്കാരികത്തനിമയില്‍ ഗ്ലെന്‍വ്യൂ പരേഡ്

സാംസ്‌ക്കാരികത്തനിമയില്‍ ഗ്ലെന്‍വ്യൂ പരേഡ്


ഷിക്കാഗോ: ജൂലായ് നാല് സ്വാതന്ത്ര്യ ദിനത്തില്‍ സാംസ്‌ക്കാരികത്തനിമ വിളിച്ചോതി ഗ്ലെന്‍വ്യൂ പരേഡ് സംഘടിപ്പിച്ചു. ഗ്ലന്‍വ്യൂ ഒന്‍പതാമത് പരേഡിന് ചെണ്ടമേളങ്ങളോടെയാണ് തുടക്കമായത്. 

രാവിലെ പതിനൊന്ന് മണിക്കാണ് പരേഡ് ആരംഭിച്ചത്. പരേഡിന് പ്രസിഡന്റ് ജിനോ മഠത്തിലും സ്ഥാപകാംഗം സ്‌കറിയക്കുട്ടി കൊച്ചുവീട്ടിലും നേതൃത്വം നല്‍കി. 

ഇല്ലിനോയ് സ്‌റ്റേറ്റിലെ ഗ്ലെന്‍വ്യൂ വില്ലേജില്‍ എല്ലാ വര്‍ഷവും ജുലായ് നാലിന് അമേരിക്കന്‍ സവാതന്ത്ര്യദിന പരേഡില്‍ ഗ്ലെന്‍വ്യൂ നിവാസികളായ മലയാളി സമൂഹം തങ്ങളുടെ സാംസ്‌ക്കാരിക പങ്കാളിത്തം വഹിക്കാറുണ്ട്. 

പരേഡിന് ശേഷം ആഘോഷത്തുടര്‍ച്ചയുടെ ഭാഗമായി ജോര്‍ജ്ജ് നെല്ലാമറ്റത്തിന്റെ ഭവനത്തില്‍ പാര്‍ട്ടി നടക്കും. രുചികരമായ ഭക്ഷണത്തോടൊപ്പം വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 

യു എസ് കോണ്‍ഗ്രസിലേക്ക് എയ്ത്ത് ഡിസ്ട്രിക്ട് പ്രൈമറിയിലേക്ക് മത്സരിക്കുന്ന മലയാളി റായന്‍ വെട്ടികാട് ഗ്ലന്‍വ്യൂ പരേഡില്‍ പങ്കെടുത്തു.