പറ്റ്‌ന: ബിഹാറില്‍ വനിതകള്‍ക്ക് കോണ്‍ഗ്രസിന്റെ സാനിറ്ററി പാഡ് വിതരണം. പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന പേരില്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വനിതകള്‍ക്കാണ് സാനിറ്ററി പാഡ് നല്‍കുന്നത്.
സാനിറ്ററി പാഡിന്റെ ബോക്‌സില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ചിട്ടുണ്ട്. ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് കോണ്‍ഗ്രസിന്റെ പ്രിയദര്‍ശിനി ഉഡാന്‍ യോജനയും ബോക്‌സില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവും. ഇതേ തന്ത്രം നേരത്തെ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നടപ്പിലാക്കിയിരുന്നു.
ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ്് രാജേഷ് കുമാര്‍ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാവും വിതരണം നടത്തുക.
സ്ത്രീകളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡ് ബോക്‌സുകള്‍ വിതരണം ചെയ്യുന്നതെന്ന് ബി ജെ പി ആരോപിച്ചു.